റിയാദ് - സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം അവസാന നിമിഷത്തിൽ സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിന് തയാറാക്കിയ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ച് സഖ്യസേന തകർത്തു. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തി മിലീഷ്യകൾ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തി സ്റ്റോക്ക്‌ഹോം സമാധാന കരാർ ഹൂത്തികൾ ലംഘിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.