ദുബായ്- താജ്മഹലിനെ പിന്തള്ളി ഗൂഗിളില്‍ കൂടുതല്‍ പേര്‍ തെരഞ്ഞത് ബുര്‍ജ് ഖലീഫ. ഗൂഗിളില്‍നിന്ന് ശേഖരിച്ച പുതിയ കണക്കുകള്‍ അടിസ്ഥാനമാക്കി ആഡംബര യാത്രാ കമ്പനിയായ കുയോനി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തെരഞ്ഞത് ബുര്‍ജ് ഖലീഫയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, സ്വിറ്റ്‌സര്‍ലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫ തന്നെയാണ് കൂടുതല്‍ പേരും സെര്‍ച്ച് ചെയ്തത്. യാത്ര സംബന്ധി ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്.
നേരത്തെ ഇന്ത്യയിലെ താജ്മഹലാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. ഇത്തവണ താജ്മഹലിന്റെ സ്ഥാനം നാലാമതാണ്. പാരീസിലെ ഈഫല്‍ ടവറാണ് പുതിയ പട്ടികയില്‍ രണ്ടാമതുള്ളത്. പെറുവിലെ മാച്ചുപിച്ചുവാണ് മൂന്നാം സ്ഥാനത്ത്.