നജ്‌റാൻ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നജ്‌റാൻ കെ.എം.സി.സി രക്ത ദാന ക്യാമ്പയിൻ നടത്തുന്നു. നജ്‌റാൻ കിംഗ് ഖാലിദ് മെഡിക്കൽ സിറ്റിയിലാണ് മെഡിക്കൽ ക്യാംപ് നടത്തുന്നത്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ രക്ത ദാനം സംഘടിപ്പിക്കും. ക്യാമ്പയിൻ 23ന് രാവിലെ 8മണിമുതൽ ഉച്ചക്ക് 12മണി വരെ നജ്‌റാൻ കിംഗ് ഖാലിദ് മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് നജ്‌റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം പൂളപ്പൊയിൽ ജനറൽ സെക്രട്ടറി സലീം ഉപ്പള ട്രഷറർ നസീർ പാണ്ടിക്കാട് എന്നിവർ അറിയിച്ചു.
രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഹെൽപ് ഡസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ് ഉസ്മാൻ കാളികാവ്, 0559859176, ബഷീർ കരിങ്കല്ലാണി 0508893263 എന്നിവർ അറിയിച്ചു.