തൃശൂർ- മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നത്തിൽ തന്റെ മുന്നിൽ പരാതികളൊന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്നും കോടിയേരി വ്യക്തമാക്കി. പ്രശ്‌നങ്ങളുണ്ടങ്കിൽ ഗൾഫിൽ തന്നെ തീർക്കണം. തന്നെ ഇതുമായി ബന്ധപ്പെട്ട് ആരും വന്നു കണ്ടിട്ടില്ല. ബിനോയ് ദുബായിയിലുള്ളപ്പോൾ യു.എ.ഇ പൗരൻ എന്തിനാണ് കേരളത്തിൽ വന്നതെന്നും കോടിയേരി ചോദിച്ചു. യു.എ.ഇ പൗരൻ കേരളത്തിൽ വന്നിട്ടുണ്ടോ എന്ന കാര്യവും തനിക്കറിയില്ല. വന്നവെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. അവർ തന്നെ ഇ്ക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.