കല്‍പറ്റ- ഓണം ബംപര്‍ 12 കോടി രൂപ അടിച്ചുവെന്നറിയിച്ച് ദുബായിലുള്ള സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്‌സാപ്പില്‍ അയച്ചത് തമാശക്കാണെന്ന് സുഹൃത്ത് അഹമ്മദ്. സെയ്തലവിക്കു വേണ്ടി ലോട്ടറി ടിക്കറ്റ് വാങ്ങിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യില്‍ ഇല്ലെന്നും അഹമ്മദ് പറഞ്ഞു.
ഒരാള്‍ സമൂഹമാധ്യമത്തില്‍ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുക്കുകയായിരുന്നു. സുഹൃത്ത് വഴി ടിക്കറ്റെടുത്തതായി സെയ്തലവി പറയുന്നത് നുണയാണെന്നും അഹമ്മദ് ആരോപിച്ചു.
അതേസമയം, ടിക്കറ്റെടുക്കാന്‍ അഹമ്മദിന് പണം നല്‍കിയതിന് തെളിവുണ്ടെന്ന് യു.എ.ഇയിലുള്ള സെയ്തലവി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബഷീര്‍ പറഞ്ഞു.
തിരുവോണം ബംപര്‍ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ െ്രെഡവറുമായ ജയപാലനാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.