Sorry, you need to enable JavaScript to visit this website.

ഓണം ബമ്പര്‍ 12 കോടിക്ക് അവകാശവുമായി ദുബായില്‍നിന്നൊരു വിളി

പനമരം- ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി രൂപ വയനാട് പനമരം സ്വദേശി സൈതലവിക്കെന്ന് അവകാശവാദം. ദുബായിലുള്ള സൈതലവി സുഹൃത്ത് വഴി എടുത്ത ടിക്കറ്റിനാണ് ഭാഗ്യകടാക്ഷമത്രെ. ഒറിജിനല്‍ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ല.

ടി.ഇ. 645465 നമ്പറുള്ള ലോട്ടറി ടിക്കറ്റ് വിറ്റത്  തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിലാണ്. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലുള്ള ലോട്ടറി വകുപ്പിന്റെ സബ് ഓഫീസില്‍നിന്ന് നല്‍കിയ ടിക്കറ്റാണിത്.
ടിക്കറ്റിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന സൈതലവി ദുബായിലാണ്. അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 കാരനായ സൈതലവി. സൈതലവി അറിയിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് സൈതലവിയുടെ ഭാര്യ സുഫൈറത്ത് പറഞ്ഞു.

പാലക്കാടുകാരനായ സുഹൃത്തുവഴിയാണ് താന്‍ ടിക്കറ്റ് എടുത്തതെന്ന് സൈതലവി പറഞ്ഞു. രണ്ട് ടിക്കറ്റ് എടുത്തു. രണ്ടു ടിക്കറ്റിന്റെയും വിലയായ അറുന്നൂറുരൂപ സുഹൃത്തിന് ഗൂഗിള്‍ പേ വഴി അയച്ചു കൊടുത്തു. ടിക്കറ്റ് എടുത്തതിന് പിന്നാലെ അതിന്റെ ഫോട്ടോ സുഹൃത്ത് വാട്സാപ്പിലൂടെ തനിക്ക് അയച്ചു തന്നെന്നും സൈതലവി കൂട്ടിച്ചേര്‍ക്കുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സൈതലവിക്കാണ് ലോട്ടറിയടിച്ചതെന്ന് തിരിച്ചറിയുന്നത്. ഒരാഴ്ച മുന്‍പാണ് സുഹൃത്തുവഴി സൈതലവി ടിക്കറ്റ് എടുത്തത്. ലോട്ടറിയടിച്ചതിന് പിന്നാലെ സൈതലവിയുടെ മകന്‍ പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ഇതുവരെയും ഒര്‍ജിനല്‍ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയിട്ടില്ല. അതിനാല്‍ തന്നെ അവകാശവാദത്തിനപ്പുറം അന്തിമ സ്ഥിരീകരണമായിട്ടുമില്ല.

 

Latest News