കൊച്ചി- എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ചാടിപ്പോയവരില്‍ ഒരു ബംഗ്ലാദേശി പെണ്‍കുട്ടിയും ഉൾപ്പെടുന്നു.
മൂവരും പ്രായപൂർത്തിയാകാത്തവരാണെന്ന് അധികൃതർ പറഞ്ഞു. ഇവർ എങ്ങനെ മഹിളാ മന്ദിരത്തിൽനിന്ന്ന ചാടിപ്പോയെന്ന കാര്യം വ്യക്തമായിട്ടില്ല.അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.