തിരുവനന്തപുരം-സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബറിലേ തുറക്കൂ എങ്കിലും മന്ത്രിമാര്‍ ഇന്ന് മുതല്‍ മൂന്നു ദിവസം ക്ലാസിലായിരിക്കും. മന്ത്രിമാര്‍ക്കായി സംസ്ഥാന സര്‍ക്കാരിന് പരിശീലിന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി. തിരുവനന്തപുരം ഐ എം ജി യി ലണ് പരിശീലന പരിപാടി. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും. ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാര്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ കൂടിയാണ് നടപടി.അധികാരത്തില്‍ എത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം ഉയരാത്തതും ഇത്തരമൊരു പരീശീലന പദ്ധതിക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു.
ഭരണ സംവിധാനത്തെ മനസിലാക്കല്‍ സെഷന്‍ മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരന്‍ നയിക്കും. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും. ടീം ലീഡര്‍ എന്ന നിലയില്‍ മന്ത്രിമാര്‍, ഇ ഗവേണന്‍സ്, മിനിസ്റ്റേഴ്സ് ഹൈ പെര്‍ഫോ മേഴ്സ്, ഫണ്ടിംഗ് ഏജന്‍സീസ് ആന്റ് പ്രൊജക്ട് കള്‍ച്ചര്‍, മിനി സ്റ്റേഴ്സ് ആന്റ് ബ്യൂറോ ക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികള്‍, സാമൂഹിക മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലു വിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങള്‍. ബുധനാഴ്ച പരിശീലന പരിപാടി അവസാനിക്കും. ഒരു മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.