Sorry, you need to enable JavaScript to visit this website.

തര്‍ക്കം; തൊടുപുഴയില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

തൊടുപുഴ- തൊടുപുഴയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഫൈസലിന്റെ നിലഗുരുതരമാണെന്നാണ് വിവരം. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഐപിഎല്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ പോലീസ് മൊഴി രേഖപ്പെടുത്താതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്.എന്നാല്‍ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്.
ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്‍സലിന്റെ കണ്‍പുരികത്തിലാണ് കുത്തേറ്റത്. 
 

Latest News