കോഴിക്കോട്- റിയാദിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് ഫ്രാൻസിസ് റോഡ് നാലകം പള്ളിക്ക് സമീപം തോറാക്കം വീട്ടിൽ ടി.വി. ഉമ്മർകോയ (74) വട്ടക്കിണർ വൈ.എം.ആർ.സി. റോഡിൽ 'ഷാഹിനാസി'ൽ വെച്ചാണ് മരിച്ചത്. മീഞ്ചന്ത ഗ്രീൻ സ്‌ക്വയർ റസിഡൻസ് അസോസിയേഷന്റെ മുൻ സിക്രട്ടറിയാണ്.റിയാദിൽ ഏകദേശം കാൽ നൂറ്റാണ്ടുകാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം 15 വർഷം
മുമ്പെ നാട്ടിൽ തിരിച്ചെത്തി. കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടരിയാണ്. ഭാര്യ: സുലൈഖ. മക്കൾ: സാഹിനാസ് സാക്കിറ, സാബിന, സഹദ് (ഖത്തർ). ജാമാതാക്കൾ: ഷഫീഖ് പട്ടാട്ട് (വൈറസ് - കോർട്ട് റോഡ്), ബി.എം. നൂഹ്, റിഷാൽ, അഫ്ര.