ആലപ്പുഴ- വൈദിക പട്ടം എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ലെന്ന് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മയക്കുമരുന്നിന്റെ പേരിൽ മുസ്ലിം സമുദായത്തെ മാത്രം കുറ്റപ്പെടുത്തിയത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപന സജീവമാണ്. ഏതെങ്കിലും മതത്തെ മാത്രം കുറ്റപ്പെടുത്താനാകില്ല. ചില ക്രിസ്ത്യൻ വിഭാഗങ്ങളും മതം മാറ്റം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.