Sorry, you need to enable JavaScript to visit this website.

ഐക്യത്തിന് കോട്ടം തട്ടരുത്, ബിഷപ്പിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം-കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി- പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരിലുള്ള  വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമുദായ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതവികാരങ്ങള്‍ മുറിപ്പെടുത്തുന്ന കാര്യങ്ങളില്‍ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി പരിഹരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളോടും സഹകരിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകണമെന്നും െ്രെകസ്തവ സഭകളോ സഭ ശുശ്രൂഷകരോ സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഭാംഗങ്ങള്‍ ഈ നിലപാടില്‍ നിന്ന് മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News