കോട്ടയം- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. താന്‍ ആ വാര്‍ത്ത കണ്ടില്ലെന്നും മുഴുവന്‍ വായിച്ചാലേ വസ്തുത അറിയൂമെന്നും മുരളീധരന്‍ പറഞ്ഞു.പരാതികളുണ്ടെങ്കില്‍ കൈമാറട്ടെയെന്നും ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണെന്നും മുരളീധരന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് വിവരം കേന്ദ്രത്തിന് കൈമാറേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.