തിരുവനന്തപുരം- ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ തയ്യാറെടുത്താണ് പ്രവര്‍ത്തിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും'