Sorry, you need to enable JavaScript to visit this website.

മന്ത്രി വാസവന്റെ വാക്കുകളില്‍ മുറിവേറ്റ് മുസ്‌ലിം മഹല്ല്്് കോഡിനേഷന്‍ കമ്മിറ്റി

കോട്ടയം- പാലാ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തി പ്രതികരിച്ച മന്ത്രി വി.എന്‍ വാസവനും ഇടതുമുന്നണിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം താലൂക്ക് മുസ്‌ലിം മഹല്ല്്് കോഡിനേഷന്‍ കമ്മിറ്റിയും ജമാഅത്ത് കൗണ്‍സിലും രംഗത്തുവന്നു. വിഷയത്തില്‍ മന്ത്രി പ്രതികരിച്ചില്ല.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു പുറത്തിറങ്ങിയശേഷം നടത്തിയ പ്രതികരണത്തെ അതിനിശിതമായി മഹല്ല് കമ്മറ്റി വിമര്‍ശിച്ചു. സംയമനം കാണിക്കുന്നവരെ വാസവന്‍ ഭീകരവാദികള്‍ ആക്കുന്നു എന്ന് മഹല്ല് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ചോര കുടിക്കുന്ന ചെന്നായേക്കാള്‍ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടായത്. വിദ്വേഷ പ്രചാരകര്‍കെതിരെ കേസെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും മന്ത്രി വി.എന്‍ വാസവനും ആരാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന്  വെളിപ്പെടുത്തണം.

വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ക്കുന്നവരെ അപമാനിക്കല്‍  ആണ് ഇപ്പോള്‍ ഉണ്ടായ പ്രതികരണം. വിദ്വേഷ പ്രചാരണം  നടത്തുന്നവരെ ചേര്‍ത്തു നിര്‍ത്തി മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. പ്രശ്‌നം ഉണ്ടായിട്ടില്ലായെന്നും സമവായ ശ്രമങ്ങളുടെ ആവശ്യം ഇല്ല എന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത് ശരിയല്ല.  സാമുദായിക ധ്രുവീകരണത്തില്‍ നിന്നു ലാഭം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ  ശ്രമങ്ങള്‍ ആസൂത്രിതമാണെന്നും മഹല്ല് കോഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

വാസവന്റെ നീക്കം പ്രശ്‌നം രൂക്ഷമാക്കിയതായി മഹല്ല്് കോഡിനേഷന്‍ കമ്മിറ്റിയുടെ രക്ഷാധികാരിയായ താഴത്തങ്ങാടി ജുമാ മസ്ജിദ്് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം ആരോപിച്ചു. ഇക്കാര്യത്തില്‍ വാസവന്‍ വിശദീകരണം നല്‍കണം എന്നും ഇമാം ആവശ്യപ്പെട്ടു. വാസവന്റെ അഭിപ്രായം അനുചിതമാണ്. എതിര്‍ക്കുന്നവര്‍ ഭീകരവാദികള്‍ ആണെന്നു പറഞ്ഞതു ശരിയല്ല.

കലാലയ കാമ്പസുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ റിക്രൂട്ട് നടത്തുന്നു എന്ന സി.പി.എം നിലപാടില്‍ അന്വേഷണം വേണം എന്നും ഇമാം ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ സി.പി.എം നിലപാട് ഗൗരവം ഉള്ളതാണ്. അങ്ങനെ നടക്കുന്നു എങ്കില്‍ എല്ലാവരും അറിയേണ്ട കാര്യം ആണത്. സര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സത്വര ഇടപെടല്‍ ആണ് ഈ വിഷയത്തില്‍ ഉണ്ടാകേണ്ടത്. പക്ഷെ അത് നടക്കുന്നില്ല.

 

Latest News