Sorry, you need to enable JavaScript to visit this website.

കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഇടത്തരം വിമാനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അഥോറിറ്റി അംഗീകാരം ഡി.ജി.സി.എ അനുമതി ഉടന്‍

കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അംഗീകാരം. അന്തിമ അനുമതിക്കായി റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. കരിപ്പൂരിലെ വിമാനകമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗതീരുമാന പ്രകാരം വിശദമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്.
റീ-കാര്‍പ്പറ്റിംഗ് പൂര്‍ത്തിയാക്കിയ റണ്‍വെയില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് തീരുമാനിച്ചങ്കിലും ഇത്തരത്തിലുളള വിമാനങ്ങള്‍ കുറവായതിനാല്‍ 300 മുതല്‍ 400 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330-300, എ 330-200, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചേക്കും. റിപ്പോര്‍ട്ടിന് ഡി.ജി.സി.എ ഡയറക്ടറുടെ അന്തിമ അനുമതി ഉടന്‍ ലഭിക്കും
2015 മെയ് ഒന്ന് മുതലാണ് റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടുത്ത വേനല്‍ക്കാല ഷെഡ്യൂള്‍ നിലവില്‍ വരുന്ന മാര്‍ച്ച് 25 നകം അനുമതി ലഭിക്കുന്നതിനുളള ശ്രമം നടക്കുന്നുണ്ട്.
ഡി.ജി.സി.ഐ യുടെ അന്തിമ തീരുമാനം അടുത്ത ദിവസമുണ്ടായേക്കും. ഇതോടെ ഹജ് വിമാന സര്‍വീസ് അടക്കം കരിപ്പൂരില്‍നിന്ന് നടത്താനാവും. കരിപ്പൂരിന് വേണ്ടി പ്രയത്‌നിച്ചവരെയും പിന്തുണ നല്‍കിയവരെയും എം.കെ രാഘവന്‍ എം.പി അഭിനന്ദിച്ചു.

 

 മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ്

കെ.എം. ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനതാവളത്തിന് സന്തോഷകരമായ വാർത്ത,,, മലബാർ ഡവലപ്പ്മെന്റ്രി ഫോറം ആദ്യമായി വാർത്ത പുറത്ത് വിടുന്നു.(29/1/2018, 6.48 PM) കപ്പൂരിലെ കാലിക്കറ്റ് അന്താരാഷട്ര വിമാനതാവളത്തിന് നല്ല കാലം വരുന്നു ,വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള എയർപ്പോർട്ട് അതോറിറ്റിയുടെ തടസം പൂർണ്ണമായും നീ നീങ്ങി.*

*AAl, വിമാന കമ്പനികൾ, കരിപ്പൂർ വിമാനതാവളത്തിന്റെ അഡ്മിനിസ്ട്രേഷൻ എന്നീ മൂന്നു വിഭാഗങ്ങൾ വലിയ വിമാനങ്ങൾക്ക് പൂർണ്ണമായും പച്ചക്കൊടി കാട്ടി. ഇതേ വരെ തടസം നിന്ന എയർപോർട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥൻ കരിപ്പൂർ വിമാനതാവളത്തിൽ നിന്നും ഈയിടെ ഡൽഹിAAl ആസ്ഥാനത്ത് സമർപ്പിച്ച 70 പേജുള്ള പഠന റിപ്പോർട്ട് അംഗീകരിച്ചു,, മുന്നൂറ് മുതൽ നാനൂറ് വരെ യാത്രക്കാർക്ക് കയറാവുന്ന Boying 777 / 200ER / 200 LR / BOYING 777 -300ER, Boying 787 - 800 ( ഡ്രീംലൈനർ ), AIR BUS 330-300,, Air bus 330 R (Regional jet ) തുടങ്ങിയ വിമാനങ്ങൾക്ക് അനുമതി നൽകാൻ DGCAയോട് ശുപാർശ ചെയ്തു.*

*DGCA ചെയർമാൻ ബുള്ളറിന്റെ ഉത്തരവ് ഏതാനും ദിവസത്തിനകം ഇറങ്ങും. കരിപ്പൂരിന്റെ പഴയ പ്രതാപത്തിന് ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയെന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങൾ അറിയിച്ചു*

*കരിപ്പൂർ വിമാനതാവള അധികൃതരും, വിമാന കമ്പനികളുടെ ഉന്നത സാങ്കേതിക വിദഗ്ദരും വിശദമായി പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ട് അന്താരാഷ്ട്ര വ്യോമയാന അസോസിയേഷന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായാണ്, ആ റിപ്പോർട്ട് അവഗണിക്കുകയെന്നത് കരിപൂരിന് മേൽ അനാവശ്യ തടസവാദങ്ങൾ ഉന്നയിച്ച ഉദ്യോഗസ്ഥർക്ക് പ്രയാസകരമായിരുന്നു.*

*എയറോം ഓപ്പറേറ്റർ ( കാലിക്കറ്റ് എയർപ്പോർട്ട്), എയർലൈൻ ഓപ്പറേറ്റർ ( എമിറേറ്റ്സ്, സൗദി എയർ, എയർ ഇന്ത്യ), എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,, തുടങ്ങിയ മൂന്ന് ഏജൻസികളുംകരിപ്പൂരിനെ അംഗീകരിച്ചു.ഇതേ വരെ ഏറ്റവും കർശനമായ നിലപാടെടുത്ത ഡൽഹിയിലെ എയർപ്പോർട്ട് അതോറിറ്റിയും അംഗീകരിച്ചതോടെ കരിപ്പൂരിന്റെ പഴയ പ്രതാപം തിരികെ വരാൻ കുറച്ചു നാൾ കൂടി കാത്തിരുന്നാൽ മതി,,, DGCA ഡയരക്ടർ ബുള്ളറുടെ ഉത്തരവ് ഉടനെ പ്രതീക്ഷിക്കുന്നു.(കെ.എം.ബഷീർ, പ്രസിഡണ്ട് ,മലബാർ ഡവലപ്പ്മെന്റ് ഫോറം, കോഴിക്കോട്, Tel 974747 8000, 0495 232 6000, Date.29/1/2018*

 

Latest News