കൊച്ചി- കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സംഘ്പരിവാറിന് കേരളത്തിൽ സീറ്റ് ലഭിക്കാത്തത് കേരളത്തിൽ വർഗീയത ഇല്ലാത്തത് കൊണ്ടല്ലെന്നും സംഘ്പരിവാറിനേക്കാൾ റിലേറ്റ് ചെയ്യാൻ പറ്റിയ ബ്രാന്റുകൾ വേറെയുള്ളതു കൊണ്ടാണെന്നും സിനിമ സംവിധായകൻ ഡോൺ പാലത്തറ. ഫെയ്‌സ്ബുക്കിലൂടെയാണ് വിമർശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തികച്ചും വലതുപക്ഷ സംഘടനായായ കത്തോലിക്ക മതം ഓരോ നാട്ടിലും വിൽക്കുന്നത് ആ നാടിനു ചേരുന്ന തരം വിശ്വാസം ആണ്. ഇന്ററനാഷണൽ ബ്രാണ്ടുകൾ രണ്ട് നിലവാരമുള്ള പ്രോഡക്റ്റുകൾ ഫസ്റ്റ് വേൽഡിലും തേർഡ് വേൽഡിലും കൊടുക്കുന്നതുപോലെ.
പോപ് കുറച്ച് വർഷം മുൻപ് മാപ്പ് പറഞ്ഞതുകണ്ട്, അയാൾ ആദർശവാൻ ആണെന്നോ സഭ തെറ്റൊക്കെ തിരുത്തി നിർമ്മലമായെന്നോ ഒക്കെ ധരിച്ചുവെക്കണമെങ്കിൽ ഒരാൾ അങ്ങേയറ്റം നൈവ് ആകാൻ സ്വയം തീരുമാനിച്ചിരിക്കുകയാവണം. ഗ്ലോബൽ ലെവലിൽ കസ്ടമെഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവ് വന്നപ്പോൾ ആണ്, ഒടുവിൽ സഭയിലെ പീടോഫീലിയ ശരിക്കും ഒരു ഇഷ്യു ആണെന്ന് തന്നെ സമ്മതിക്കുന്നത്. അതും ജഞ ന്റെ ഭാഗം തന്നെ. കാഡ്ബറി സ്ത്രീകളെ ഉദ്ദരിച്ച് പുതിയ പരസ്യം ഇറക്കിയതുപോലെ. ബഹുഭൂരിപക്ഷവും ഇങ്ങനെയുള്ള ഗിമ്മിക്കുകളിൽ വീഴാൻ കാത്തിരിക്കുകയാണെന്നും അവർക്കറിയാം.
ഇത്രയും തീവ്രമായ മുസ്ലീം വിരുദ്ധ കമന്റ് നടത്തിയിട്ടുപോലും, ഒറ്റപ്പെട്ട ചില പ്രതികരണങ്ങൾ അല്ലാതെ മെത്രാന്റെ അധികാരത്തെയോ സന്മാർഗ്ഗിക നിലപാടിനെയോ പോലും ചോദ്യം ചെയ്യുന്ന ഒരു ശബ്ദവും സഭയ്ക്കുള്ളിൽ ഉണ്ടാവുന്നില്ലെങ്കിൽ അതിനർത്ഥം ആ കമന്റിലൂടെ വിൽക്കാൻ ശ്രമിച്ച വർഗ്ഗീയതയ്ക്ക് ഇവിടെ നല്ല മാർക്കറ്റുണ്ടെന്നാണ്.
അതുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ പരാതിപ്പെട്ട് പോപ്പിന് കത്തെഴുതുന്നത് ചൈനയിൽ ആപ്പിൾ തൊഴിലാളികളെ എക്‌സ്‌പ്ലോയിട്ട് ചെയ്യുന്നെന്ന് പരാതി പറഞ്ഞു ആപ്പിളിന്റെ സി ഇ ഓയ്ക്ക് കത്തയയ്ക്കുന്നത് പോലെ നിരർത്ഥകമാണ്. അവർക്ക് ഇതൊന്നും അറിയില്ലെന്നാണോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റൊന്നും കിട്ടാതെ വന്നത് ഇവിടെ വർഗ്ഗീയത ഇല്ലാത്തതുകൊണ്ടല്ല, സംഘപരിവാറിനെക്കാൾ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ബ്രാണ്ടുകൾ വേറെ ഉള്ളതുകൊണ്ടാണ്. മുസ്‌ലിംസ് ഒരു ഈസി ടാർഗറ്റ് ആണ്. അവരെ പറഞ്ഞാൽ ഭരണപക്ഷത്തിനും ഒരു ചുക്കുമില്ലെന്ന് തെളിഞ്ഞു. ഇനി വെറുപ്പിന്റെ ഉപഭോഗത്തിന്റെ ഡിഗ്രി കൂടിവരും. കേരളം ഒരു സമൂഹം എന്ന നിലയിൽ പുരോഗമിച്ചു നില്കുകയാണെന്ന ധാരണ ഇപ്പോളും ഉണ്ടെങ്കിൽ അത് വലിയ മിഥ്യ ആണ്. കാരണം, അങ്ങനെ ഒരു സമൂഹം ഇല്ല എന്നുള്ളതുകൊണ്ട് തന്നെ.