തിരുവനന്തപുരം- പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കുട്ടികൾക്ക് പഠിക്കുന്നതിന് ഇടവേള കൂട്ടിക്കൊണ്ടുള്ള ടൈം ടേബിളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. ആരോഗ്യവകുപ്പിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും സ്‌കൂൾ തുറക്കുന്ന തിയതി പ്രഖ്യാപിക്കുകയെന്നുംമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയായിരിക്കും സ്‌കൂളുകൾ തുറക്കുന്ന തിയതി പ്രഖ്യാപിക്കുക.