Sorry, you need to enable JavaScript to visit this website.

വിവാദ പരാമര്‍ശങ്ങള്‍ നീക്കും; താമരശ്ശേരി രൂപതാധ്യക്ഷന്‍

കോഴിക്കോട്- വേദപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ താമരശ്ശേരി രൂപത പിന്‍വലിച്ചു. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചു. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ധാരണയായത്. പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്‌ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. യോഗത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍, ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
 

Latest News