റിയാദ്- ജനുവരിയില്‍ നടക്കാനിരിക്കുന്ന റിയാദ് സീസണ്‍ കപ്പില്‍ ഫ്രഞ്ച് ക്ലബായ പാരീസ് സെയിന്റ് ജര്‍മന്‍ (പി.എസ്.ജി) പങ്കെടുക്കും.
അല്‍ഹിലാല്‍ എസ്എഫ്‌സി, അല്‍ നസര്‍ എസ്എഫ്‌സി താരങ്ങള്‍ക്കെതിരെ പി.എസ്.ജി കളിക്കുന്ന വണ്‍ മാച്ച് ടൂര്‍ണമെന്റ് റിയാദ് സീസണില്‍ നടക്കാനരിക്കുന്ന പരിപാടികളില്‍ ഏറ്റവും ആകര്‍ഷകമായിരിക്കും.
2019 ല്‍ ഒരു കോടി സന്ദര്‍ശകരെയാണ് റിയാദ് സീസണ്‍ ആകര്‍ഷിച്ചിരുന്നത്.
ജനുവരി മൂന്നാം വാരത്തിലായിരിക്കും പി.എസ്.ജി മത്സരം. സൗദി അറേബ്യയില്‍ കളിക്കാന്‍ വരുന്ന ആദ്യ ഫ്രഞ്ച് ക്ലബാണ് സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ പി.എസ്.ജി.