ദുബായ്- യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വ്യവസായി എം.എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന വീഡിയോ യൂസഫലി യൂട്യൂബില്‍ പങ്കുവെച്ചു.
ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നന്ദി അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇ സര്‍ക്കാരിന്റെ തീരുമാനത്തെ ദുല്‍ഖര്‍ അഭിനന്ദിച്ചു. യു.എ.ഇയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
നടന്‍ പൃഥ്വിരാജിന് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ പൃഥ്വിരാജ് യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ചു.
മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കാണ് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ മലയാളി താരങ്ങള്‍. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസയ്ക്കുള്ളത്. വിവിധ മേഖലകളിലായി കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.