മക്ക- മസ്ജിദുല്‍ ഹറാമിന്റെ കിഴക്കന്‍ മുറ്റത്ത് ഏതാനും ഓഫീസുകളില്‍ തീപ്പിടിത്തമുണ്ടായി. ഏതാനും തൊഴിലാളികള്‍ക്ക് നേരിയ ശ്വാസംമുട്ടലുണ്ടായതൊഴിച്ച് ആളപായമോ പരിക്കോ ഇല്ല. ഇവര്‍ക്ക് സൗദി റെഡ്ക്രസന്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തുവെച്ചുതന്നെ ചികിത്സ നല്‍കിയതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് ഹറമിന്റെ കിഴക്കെ ഭാഗത്തുള്ള 15 താല്‍ക്കാലിക ഓഫീസുകളില്‍ ചിലതില്‍ തീ പടര്‍ന്നത്. ഒരു കരാര്‍ കമ്പനിയുടെ മാനേജര്‍മാര്‍ ഉപയോഗിക്കുന്ന പ്രീഫാബ് ഓഫീസുകളാണിത്. തീ ഉടന്‍ തന്നെ നിയന്ത്രണവിധേമാക്കാന്‍ സാധിച്ചുവെന്ന് മക്ക സിഫില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.