കൊച്ചി- ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായി. ചോദ്യം ചെയ്യാനല്ല ഇ.ഡി വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. നാലര മണിയോടെയാണ് കുഞ്ഞാലിക്കുട്ടി ഹാജരായത്.
തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താനാണ് ഇ.ഡി വിളിപ്പിച്ചത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശത്തായതിനാല്‍ ഹാജരാകാനാവില്ലെന്ന് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്.