നെടുമ്പാശ്ശേരി- അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ കറന്‍സി കസ്റ്റംസ് വിഭാഗം പിടികൂടി.
എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കര്‍ണാടക ഭട്കല് സ്വദേശിയാണ് കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ചെക്ക് ഇന്‍ ബാഗേജിലാണ് ഇയാള്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്. പിടികൂടിയവയില്‍ ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഉണ്ടെങ്കിലും ബഹുഭൂരിഭാഗവും ഇന്ത്യന്‍ കറന്‍സിയാണ്. ഇയാള്‍ ആദ്യമായാണ് വിദേശയാത്ര നടത്തുന്നതെന്നാണ് പാസ്പോര്‍ട്ട് രേഖകളുടെ പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ കറന്‍സി കടത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.