കൊച്ചി- ഗുരുവായൂരിൽ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടന്നതിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് കേരള ഹൈക്കോടതി. മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ലഭ്യമായ ദൃശ്യങ്ങളിൽ കൂടുതൽ ആളുകളെ കാണുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്യാണ സമയത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഗുരുവായൂരിൽ എല്ലാ വിശ്വാസികൾക്കും ഒരുപോലെ വിവാഹം നടത്താൻ അവസരം ലഭിക്കണം. ഗുരുവായൂരിലെ നടപ്പന്തൽ ഓഡിറ്റോറിയം പോലെ മാറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.