മലപ്പുറം- പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാനെ (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) എ.ടി.എസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കേസിൽ നേരത്തെ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ നൽകിയത് ഉസ്മാനാണെന്നാണ് പോലീസ് ആരോപണം. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെയാണ് ഉസ്മാനെ പിടികൂടിയത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കായി വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി വരികയായിരുന്നു. കേസ് നിലവിൽ എൻ.ഐ.എയാണ് അന്വേഷിക്കുന്നത്. ഉസ്മാനെ എൻ.ഐ.എയ്ക്ക് കൈമാറും.