കണ്ണൂര്‍-തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. മേലൂര്‍ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി പി ഐ എമ്മാണെന്ന് ബി ജെ പി ആരോപിക്കുന്നു. .സി പി ഐ എം അനുഭാവികള്‍ സംഘം ചേര്‍ന്ന് വധിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.സംഭവത്തില്‍ ധര്‍മടം പൊലീസ് ധനരാജിന്റെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് സംഭവത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. അതേസമയം പ്രദേശത്ത് സംഘര്‍ഷ സാധ്യതയൊന്നും നിലവില്‍ ഉണ്ടായിട്ടില്ല.