Sorry, you need to enable JavaScript to visit this website.

ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ്‌ വത്കരിക്കുന്നു-കോടിയേരി 

കൽപറ്റ-കേന്ദ്ര സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വത്കരിക്കുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വിദ്യാഭ്യാസരംഗത്ത് പൊതുമേഖലയ്ക്കുള്ള പ്രാധാന്യം   ഇല്ലാതാക്കി   സ്വകാര്യ മേഖലയെ ഏൽപിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.  വാണിജ്യശക്തികളെ ഉപയോഗിച്ചാണ് വിദ്യാഭ്യാസരംഗത്ത് ആർ.എസ്.എസ് നുഴഞ്ഞുകയറ്റം ശക്തമാക്കുന്നത്. 
കാർഷിക, തൊഴിൽ, വിദ്യാഭ്യാസ രംഗങ്ങളിൽ നടപ്പാക്കുന്ന നയം രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന സന്ദേശമാണ് നൽകുന്നത്. കൃഷിയിൽ നിന്നും കർഷകനെ അകറ്റുന്ന കാർഷിക നിയമങ്ങൾക്കെതിരെ  കർഷകർ ദൽഹി കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിലാണ്. ബ്രിട്ടീഷ് സർക്കാരിന്റെ കാലംമുതൽ   തൊഴിലാളികൾക്ക് ലഭിച്ചിരുന്ന  പരിരക്ഷ എടുത്തുകളഞ്ഞു.  
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം കോർപറേറ്റുകളെ സഹായിക്കാനാണ്. യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു പദ്ധതിപോലും നടപ്പാക്കിയില്ല.നിലവിൽ തൊഴിലെടുക്കുന്നവരുടെ ജോലി പോലും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. കർഷകരും തൊഴിലാളികളും ഏറ്റെടുത്ത് നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം യുവാക്കളും വിദ്യാർഥികളും അണിനിരന്നാൽ രാജ്യത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും കോടിയേരി പറഞ്ഞു.
 

Latest News