മലപ്പുറം-രാമപുരം ബ്ലോക്ക് പടിയില്‍ വയോധികയായ മുട്ടത്തില്‍ ആയിഷുമ്മയെ(72) രണ്ടുമാസം മുമ്പ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി മമ്പാട് സ്വദേശി നിഷാദ് അലിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.ആയിഷുമ്മയുടെ പേരമരുമകന്‍ കൂടിയായ നിഷാദ് അലിയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി താല്‍കാലികമായി മഞ്ചേരി സബ് ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.ഫലം നെഗറ്റീവായാല്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടരും. ജൂലൈ 16നാണ് ആയിഷുമ്മ കൊല്ലപ്പെട്ടത്.വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന ഇവരെ കാണാനെത്തിയ ബന്ധുകൂടിയായ പ്രതി കവര്‍ച്ച ലക്ഷ്യമിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.രണ്ടു മാസം നീണ്ട അന്വേഷണത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.അധ്യാപകനായിരുന്ന നിഷാദ് അലി ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നടന്ന മോഷണത്തിലും ഇയാള്‍ക്കെതിരെ കേസെടുക്കും.