കൊച്ചി- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. പത്ത് ദിവസത്തിനു ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി മാറ്റിവച്ചത്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഉണ്ട്. കേസില്‍ അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.