കുട്ടനാട് -കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിൽ ഒരു സെമിനാറിനിടെ ബീഫ് കട്‌ലെറ്റ് വിളമ്പിയതുമായി ബന്ധപ്പെട്ടു വിവാദം പുകയുന്നു. ചായയും സ്‌നാക്‌സും വിളമ്പുന്ന സമയത്തു തങ്ങൾ മാംസാഹാരങ്ങൾ കഴിക്കാത്തവർ ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ വെജ് കട്‌ലറ്റ് എന്ന് പറഞ്ഞു തങ്ങൾക്കു ബീഫ് കട്‌ലറ്റ് നൽകി എന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ആരോപിച്ചു. കഴിച്ചു കഴിഞ്ഞതിനു ശേഷം മലയാളികൾ ആയ ചില വിദ്യാർഥികൾ പറഞ്ഞാണ് ഇല ബീഫ് കട്‌ലറ്റ് ആണെന്ന് മനസ്സിലായതെന്നും ഇവർ പറയുന്നു.
എന്നാൽ ആരോപണം നിഷേധിച്ചുകൊണ്ട് കോളേജ് പ്രിൻസിപ്പൽ സുനിൽ കുമാർ രംഗത്തെത്തി. ഒരു തരത്തിലുള്ള മാംസവും പരിപാടിക്കിടെ വിളമ്പിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ സരസ്വതി പൂജക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.