Sorry, you need to enable JavaScript to visit this website.

പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

കോട്ടയം- പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയില്‍ പ്രകടനം നടത്തിയ മുസ്‌ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കണ്ടെയ്ന്‍മെന്റ് സോണില്‍ ഒത്തുകൂടി പ്രകടനം നടത്തിയതിനുമാണ് 150 പേര്‍ക്കെതിരെ കേസ്. 

കോട്ടയം കുറവിലങ്ങാട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാലാ ബിഷപ്പ് കടുത്ത മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. പോലീസും കോടതിയും അന്വേഷണ ഏജന്‍സികളും തള്ളിയ സംഘപരിവാര്‍ പ്രചാരണമായ ലവ് ജിഹാദ് ഉണ്ടെന്നും ഇതിനു പുറമെ ഇപ്പോള്‍ നാര്‍ക്കോട്ടി ജിഹാദും ശക്തമായി നിലവിലുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ ആരോപണം.
 

Latest News