Sorry, you need to enable JavaScript to visit this website.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സി.പി.എം നേതാക്കൾ അറസ്റ്റിൽ

തൃശൂർ-കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമടക്കം നാലു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സി.പി.എം നേതാക്കളായ മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ചക്രംപുള്ളി ജോസ്, ടി.എസ്. ബൈജു, വി.കെ. ലളിതൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റിക്കു കീഴിലെ മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്ന ദിവാകരൻ സസ്‌പെൻഷനിലാണ്. ജോസ് മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. തളിയക്കോണം ബ്രാഞ്ച് അംഗമാണ് ബൈജു. സി.പി.ഐ പ്രവർത്തകനാണ് ലളിതൻ.

300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി സുനിൽ കുമാർ കഴിഞ്ഞ മാസം പിടിയിലായിരുന്നു. സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെയും കരുവന്നൂർ ബാങ്കിന്റെയും മുൻ സെക്രട്ടറിയായിരുന്നു ഇരിങ്ങാലക്കുട തളിയക്കോണം തൈവളപ്പിൽ സുനിൽ കുമാർ (58). 21 വർഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്നു. കരുവന്നൂർ ബാങ്കിൽ ഒരേ ഭൂമിയുടെ ആധാരങ്ങൾ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി.
 

Latest News