ലണ്ടൻ-ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ലിവർപുളിന് മൂന്നു ഗോൾ ജയം. ലീഡ്‌സ് യുനൈറ്റഡിനെയാണ് ലിവർപുൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചത്. ഈജിപ്ത് താരം മുഹമ്മദ് സാലെഹ് ഇരുപതാം മിനിറ്റിലാണ് ലിവർപുളിന് വേണ്ടി വല ചലിപ്പിച്ചത്. ആദ്യപകുതിയിൽപിന്നീട് ഗോളൊന്നും പിറന്നില്ല. അൻപതാം മിനിറ്റിൽ ഫാബിയോ ഹെൻറിക് രണ്ടാം ഗോൾ നേടി. 90-ാം മിനിറ്റിൽ സാദിയോ മാനേ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ലീഡ്‌സ് യുനൈറ്റഡ് താരം പാസ്‌കലിന്റെ ടാക്കിളിനിടയിൽ ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന്റെ കാലിന് മാരകമായ പരിക്കേറ്റു. താരത്തെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയി. താരത്തെ പരിക്കേൽപ്പിച്ച പാസ്‌കലിന് ചുവപ്പ് കാർഡ് ലഭിച്ചു. 18കാരനായ ഹാർവി എലിയറ്റിന് ഉടൻ ഫുട്‌ബോളിലേക്ക് തിരിച്ചെത്താനാകുമോ എന്ന് സംശയമുണ്ട്.
ലീഡ്‌സിന് എതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ അതിവേഗം നേടുന്ന താരമായി ലിവർപൂൾ താരം മുഹമ്മദ് സാലെ മാറി. 162 മത്സരങ്ങളിൽ നിന്നാണ് സലാ 100 പ്രീമിയർ ലീഗ് ഗോളുകളിൽ എത്തിയത്. തിയറി ഹെൻറി, അഗ്വിറോ, ഹാരി കെയ്ൻ, അലൻ ഷിയറർ എന്നിവരാണ് സലായെക്കാൾ വേഗത്തിൽ 100 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരങ്ങൾ. പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ നേടുന്ന മുപ്പതാമത്തെ താരമാണ് മുഹമ്മദ് സാലെ. ദ്രോഗ്ബ മാത്രമാണ് ഇതിനു മുമ്പ് പ്രീമിയർ ലീഗിൽ നൂറ് ഗോളുകൾ നേടിയിട്ടുള്ള ആഫ്രിക്കൻ താരം.