Sorry, you need to enable JavaScript to visit this website.

വേറിട്ട പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ യഹിയ അന്തരിച്ചു

കൊല്ലം- വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയ അന്തരിച്ചു. കൊല്ലം കടയ്ക്കലിലെ മുക്കുന്നം സ്വദേശി യഹിയ വേറിട്ട പ്രതിഷേധങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മടക്കിക്കുത്തിയ ലുങ്കി പോലീസിനെ കണ്ടപ്പോൾ അഴിച്ചിടാത്തതിനെ തുടർന്ന് പോലീസ് യഹിയയുടെ മുഖത്ത് അടിച്ചിരുന്നു. പിന്നീട് മരണം വരെയും ലുങ്കി ഉപേക്ഷിച്ച യഹിയ നൈറ്റി മാത്രം ധരിച്ചാണ് പുറത്തിറങ്ങിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു യഹിയ.

മുൻ പ്രവാസിയായ യഹിയാക്ക എന്തുകൊണ്ടാണ് നൈറ്റി മാത്രം ധരിക്കുന്നത്, വ്യത്യസ്തമായൊരു ജീവിത കഥ

പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ അംഗമായിരുന്ന യഹിയ ഒന്നാം ക്ലാസിൽ തന്നെ പഠനം ഉപേക്ഷിച്ചു. 
തെങ്ങുകയറ്റവും കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിച്ചെങ്കിലും പിന്നീട് ഗൾഫിലേക്ക് പോയി. അവിടെ ദുരിതമായിരുന്നു കാത്തിരുന്നത്. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ യഹിയ നാട്ടിൽ ചെറിയ ചായക്കട തുടങ്ങിയാണ് കുടുംബം പുലർത്തിയിരുന്നത്. നിരവധി മാധ്യമങ്ങളിൽ യഹിയയുടെ ജീവിതം വാർത്തയായിരുന്നു.

Latest News