ആലപ്പുഴ- പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ച വിഷയത്തില്‍ വിപിന്‍ ലാലും പ്രതികളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു.ഇന്നലെ രാത്രിയാണ് യുവാവ് ആക്രമണത്തിനിരയായത്. പ്രതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളാണ്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് വിശദീകരണം. മാലിന്യം കൊണ്ടുപോകുന്ന ലോറിയുടെ ഉടമയാണ് വിപിന്‍ ലാല്‍.അക്രമിസംഘത്തിലുള്ള സുജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.