കോയമ്പത്തൂർ- കാവേരി നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിൻരെ മകൻ യദു(22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകൻ കിരൺ ബാബു(23)എന്നിവരാണ് മരിച്ചത്. വിനായക ചതുർത്ഥി ആഘോഷത്തോട് അനുബന്ധിച്ച് ഈറോഡ് ചെന്നിമല മുകാശിപിടാരിയൂർ സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു ഇവർ. ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണംപാളയം അണക്കെട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീൻപിടിത്തക്കാർ ഇരുവരെയും രക്ഷിച്ച് കരയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോട്ടയം നന്ദൻകാവ് സ്വദേശി വിഷ്ണു പ്രസാദ്, ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപൂർ സ്വദേശി വിജയകുമാർ, തൂത്തൂകുടി സ്വദേശി രാംകുമാർ എന്നിവർക്കൊപ്പമാണ് യദുവും കിരൺ ബാബുവും എത്തിയത്.