റിയാദ്- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ച സൗദി അറേബ്യയുടെ ഔദ്യോഗിക പ്ലാറ്റ് ഫോം ആയ ഇഹ്‌സാന്‍ വഴി 100 കോടി റിയാലിന്റെ ദാനധര്‍മം നടന്നതായി വെളിപ്പെടുത്തല്‍. 20 ലക്ഷം ഉപയോക്താക്കളാണ് ഇഹ്‌സാനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വികസന പദ്ധതികളുടെയും സേവനങ്ങളുടെയും സുസ്ഥിരത ലക്ഷ്യമാക്കിയാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് ഉത്തരവിറക്കിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ക്രിയാത്മകവുമായി മാറ്റി രാജ്യത്തിന്റെ നാനോന്‍മുഖമായ പുരോഗതിക്ക് പ്രയോജനപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ഭരണനേതൃത്വം ലക്ഷ്യമിട്ടിരുന്നു.