Sorry, you need to enable JavaScript to visit this website.

ഖമീസില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം, തകര്‍ത്തു

FILES

റിയാദ്- സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ട് ഹൂത്തി ഭീകരര്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ വസ്തുവകകളെയും ഉന്നം വെച്ചാണ് ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ യെമനിലെ മൊശ തീരം ലക്ഷ്യമിട്ടും ഹൂത്തികള്‍ മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
യെമന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ പുതുതായി നിശ്ചയിച്ച പ്രതിനിധി ഹാന്‍സ് ഗ്രുണ്ട്ബര്‍ഗ് ചുമതലയേറ്റെടുത്തതിന്റെ പിറ്റേന്ന് തന്നെയാണ് ഹൂത്തി ഭീകരര്‍ ആക്രമണം നടത്തിയെന്നതാണ് ശ്രദ്ധേയം. ഹൂത്തികള്‍ ആക്രമണം അവസാനിപ്പിക്കുക തന്നെ വേണമെന്ന് അദ്ദേഹം യു.എന്‍ സുരക്ഷാസമിതിയോട് ആവശ്യപ്പെട്ടു.  

 

 

Latest News