പാലാ- നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി സ്ഥലം എം.എല്‍.എ മാണി സി.കാപ്പന്‍. വിവാദത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലെന്ന് മാണി സി.കാപ്പന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ യു.ഡി.എഫ് നേതാക്കള്‍ ബിഷപ്പിനെതിരെ പ്രസ്താവന നടത്തിയിരിക്കെയാണ് മുന്നണിയിലെ എം.എല്‍.എ ആയ മാണി.സി കാപ്പന്‍ പിന്തുണച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താല്‍പര്യമുളളവരുടെ കടന്നുകയറ്റമാണ് ഇപ്പോഴെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പാലാ രൂപത വിശദീകരണവുമായെത്തി. സമൂഹത്തില്‍ അപകടകരമായ പ്രവണതയെ സംബന്ധിച്ച മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയതെന്ന് രൂപതാ സഹായമെത്രാന്‍ വിശദീകരിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.