അഹമ്മദാബാദ്- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിവച്ച കാര്യം വിജയ് രൂപാണി തന്നെയാണ് അറിയിച്ചത്. അപ്രതീക്ഷിതമായാണ് രാജി. രാജിക്കത്ത് ഗവർണർക്ക് കൈമാറി. 2016 ഓഗസ്റ്റ് മുതലാണ് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നത്. നേരത്തെ ആനന്ദി ബെൻ മുഖ്യമന്ത്രിയായ സമയത്ത് അവരുടെ മന്ത്രിസഭയിൽ അംഗമായിരുന്നു. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക് എത്തിയത്.