Sorry, you need to enable JavaScript to visit this website.

സീരിയൽ നടൻ രമേശ് വലിയശാലയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം- സീരിയൽ നടൻ രമേശ് വലിയശാലയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. നാടകരംഗത്തുനിന്നാണ് രമേശ് സീരിയലിലേക്ക് എത്തിയത്. ചില സിനിമകളിലും അഭിനയിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠിക്കുന്നിനിടെ മിനി സ്‌ക്രീനിന്റെ ഭാഗമായി. ഡോ. ജനാർദ്ദനന്റെ കൂടെയായിരുന്നു നാടകപ്രവർത്തനം.
 

Latest News