കോഴിക്കോട്- കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസ് ബംഗ്ലദേശ്, മേലഷ്യ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസില്‍ നിന്നും വ്യത്യസ്തമാണെന്നും നിപ്പയ്ക്ക് ദ്ക്ഷിണേന്ത്യന്‍ വകഭേദം ഉണ്ടാകാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് റിസര്‍ച് (ഐ.സി.എം.ആര്‍). കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസിന്റെ ജനിതക ഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതക ഘടനയും തമ്മില്‍ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യന്‍ വകഭേദം 8.24 ശതമാനം വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ നിപ്പ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടാകാമെന്നും ബിഎംസി ഇന്‍ഫെക് ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീരിച്ച ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു. ഇന്ത്യ ഐ എന്നാണ് ഈ പുതിയ വകഭേദത്തെ വിശേഷിപ്പിക്കുന്നത്. നിപ്പ വാഹകരായ വവ്വാലുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഉണ്ടെന്നും ഇതുസംബന്ധിച്ച് നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.
2018, 2019 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ നിപ്പ ബാധയുടെ പശ്ചാത്തലത്തിലാണ് ഈ പഠനം നടത്തിയത്. ഫെബ്രുവരിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം വീണ്ടും നിപ്പ ബാധ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഈ പഠനത്തിന് പ്രസക്തിയേറി.