റിയാദ്- ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലുള്ള സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും നവംബര്‍ 30 വരെ (2021) നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. സൗജന്യമായാണ് വിസ നീട്ടുന്നത്. വിസിറ്റ് വിസയും ഇപ്രകാരം നീട്ടും.സൗദിയിലേക്ക് വരാനായി ലഭിച്ച സന്ദര്‍ശക വിസകളും ഇതേ കാലയളവിലേക്ക് നീട്ടി നല്‍കും. ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ചതായും ഇതിന്നായി ആരും ജവാസാത്ത് ഓഫീസില്‍ വരേണ്ടതില്ലെന്നുംഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.