റിയാദ് - സൗദി സമൂഹത്തിൽ ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും വിശുദ്ധ ഹറമിലടക്കം കൂടുതൽ തീർഥാടകരെ സ്വീകരിക്കുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ നിലവിൽ പരമാവധി ഇരുപതു പേർക്കു മാത്രമാണ് അനുതിയുള്ളതെന്ന് 'തവക്കൽനാ' ആപ്പ് വ്യക്തമാക്കി. നിലവിൽ വിവാഹാഘോഷങ്ങളിൽ എത്ര പേർക്ക് പങ്കെടുക്കാമെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് 'തവക്കൽനാ' ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സംഗമം സംഘടിപ്പിക്കുന്നതിന് നേടുന്ന പെർമിറ്റ് പ്രകാരം പരമാവധി ഇരുപതു സന്ദർശകർക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. സംഗമത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ നിർദേശങ്ങൾ പാലിക്കൽ നിർബന്ധമാണെന്നും 'തവക്കൽനാ' ആപ്പ് പറഞ്ഞു.