Sorry, you need to enable JavaScript to visit this website.

കേരളത്തിലെ  കോളജുകള്‍ തുറക്കുന്നു;  പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്

തിരുവനന്തപുരം- സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്. ഓണ്‍ലൈനായിട്ടാണ് യോഗം. കോളേജ് പ്രിന്‍സിപ്പലുമാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇന്ന് ചര്‍ച്ച നടത്തും. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. വാക്സില്‍ ഡ്രൈവും ചര്‍ച്ചയായേക്കും. ഒക്ടോബര്‍ നാല് മുതല്‍ കോളേജുകള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാണ് ഉണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ ഹാജരാകേണ്ടത്. ആദ്യ ഘട്ടത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്താന്‍ അനുവാദമുള്ളത്.കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു.

Latest News