റിയാദ്- കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്നും കാലാവധി അവസാനിച്ച് 60 ദിവസം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കില്‍ ഓരോ വര്‍ഷത്തിനും 100 റിയാല്‍ വീതം പിഴയടക്കേണ്ടിവരുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങളുടെ ഇസ്തിമാറ മൂന്നുവര്‍ഷത്തേക്ക് പുതുക്കാന്‍ 300 റിയാലാണ്. പുതുക്കിയില്ലെങ്കില്‍ പിന്നീടുള്ള ഓരോ വര്‍ഷത്തിനും 100 റിയാല്‍ വീതം പിഴ നല്‍കേണ്ടിവരും. എന്നാല്‍ കേസോ മറ്റോ കാരണം ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും പുതുക്കാനാവില്ല. ഇസ്തിമാറ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അബ്ശിര്‍ വഴി പുതുക്കാമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.