കൊച്ചി-ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു കൈമാറുന്നത് ഏഴ് സുപ്രധാന തെളിവുകളെന്ന് കെ ടി ജലീല്‍. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയത് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറും. 2011 ല്‍ നടന്ന രജിസ്‌ട്രേഷന്റെ പണമിടപാട് നടന്നത് 2016 ലെന്ന് കെ ടി ജലീല്‍.കള്ള പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് ഇതെന്നും കെ ടി ജലീല്‍ 24 നോട് പറഞ്ഞു.ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകള്‍ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകള്‍ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ഏഴ് കാര്യങ്ങള്‍ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുന്നത് നല്‍കണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീല്‍ പറഞ്ഞു. ഹാജരാകാന്‍ അവര്‍ തന്നെ തീയതി കുറിച്ച് നല്‍കിയതാണ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീല്‍ പറഞ്ഞു. എ ആര്‍ നഗറില്‍ ഇഡി അന്വേഷണം വേണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീല്‍. സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ ചോദിച്ചാല്‍ വിശദികരണം നല്‍കും.