റിയാദ് - ദക്ഷിണ സൗദിയിലെ അതിർത്തിയിൽ സേവമനുഷ്ഠിച്ചുവന്ന മൂന്നു സൈനികർ ഹൂത്തി മിലീഷ്യകൾ നടത്തിയ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ചു. മുആദ് കരീരി, അലി സഅദ് അൽഅതവി, ഈസ അസീരി എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിൽ മുആദ് കരീരിയും അലി സഅദ് അൽഅതവിയും തിങ്കളാഴ്ചയും ഈസ അസീരി ചൊവ്വാഴ്ചയുമാണ് പോരാട്ട ഭൂമിയിൽ ജീവൻ വെടിഞ്ഞത്.