ദുബായ്- ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോയിലെ കലാരാവുകള്‍ ഉദ്ഘാടനം ചെയ്യുന്നത് അറബ് സംഗീത പ്രതിഭ കാദിം അല്‍ സാഹിര്‍. അടുത്തമാസം 15ന് എക്‌സ്‌പോയുടെ പ്രധാന കേന്ദ്രമായ അല്‍ വാസല്‍ പ്ലാസയില്‍ ലൈവ് പ്രകടനത്തോടെ അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കും.
മറ്റ് വിഖ്യാത താരങ്ങളും അണിനിരക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫിജിറ്റല്‍ (ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍) സംവിധാനത്തിലുള്ള പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തും. ലോകത്തെ ഏറ്റവും വലിയ 360 ഡിഗ്രി പ്രദര്‍ശന പ്രതലം ഒരുക്കുന്ന അല്‍ വാസലിലാണ് എല്ലാ കലാപരിപാടികളും അരങ്ങേറുക.
എക്‌സ്‌പോ ടിക്കറ്റെടുത്തവര്‍ക്ക് എക്‌സ്‌പോ ഗ്രാമത്തിലെ ദുബായ് മില്ലേനിയ ആംഫി തിയറ്റര്‍, ജൂബിലി പാര്‍ക്ക് എന്നിവിടങ്ങളിലെ കൂറ്റന്‍ സ്‌ക്രീനിലും കാണാന്‍ അവസരമുണ്ട്.